വടകര: (vatakara.truevisionnews.com) സംഗീത സപര്യയിൽ അര നൂറ്റാണ്ട് പിന്നിട്ട യു.ജയന് ശിഷ്യരും രക്ഷിതാക്കളും നൽകുന്ന ശ്രേഷ്ഠാദരം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


നഗരസഭാ മുനിസിപ്പൽ പാർക്കിൽ. രാത്രി ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പകൽ നാലരക്ക് കലാഗ്രാമം സിറാജുദ്ദീൻ്റ പെരണി നാട്യത്തോടെ പരിപാടി ആരംഭിക്കും.
കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രതിഭകളെ ആദരിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രനും യു.ജയനും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. പി.ജയചന്ദ്രൻ, പി.ലീല, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, ചെങ്ങന്നൂർ ശ്രീകുമാർ തുടങ്ങി നിരവധി ഗായകർ യു.ജയന്റെ സംഗീത നിർവഹണത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ലോകനാർകാവ് ഭക്തിഗാനങ്ങൾ, ഗുരുവായൂർ ഭക്തിഗാനങ്ങൾ തുടങ്ങി നിരവധി കാസറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മമ്മിയൂർ ക്ഷേത്രം, മടപ്പള്ളി അറക്കൽ ക്ഷേത്രം, മലോൽ കുട്ടി ചാത്തൻ ക്ഷേത്രം വെളികുളങ്ങര ശിവക്ഷേത്രം മുതലായ ക്ഷേത്രങ്ങളുടെ ഭക്തിഗാനങ്ങൾക്ക് യു.ജയൻ സംഗീതം പകർന്നിട്ടുണ്ട്.
ആയിരക്കണക്കിന് ശിഷ്യരാണ് ഇദ്ദേഹം ആരംഭിച്ച ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതം അഭ്യസിച്ചത്.വാർത്താ സമ്മേളനത്തിൽ അഡ്വ. ഇ. നാരായണൻ നായർ, ഇ.ടി.കെ പ്രഭാകരൻ, എൻ.പി വിജീഷ്, എ. പ്രേംകുമാർ, പി. ആനന്ദൻ, സുരേഷ് ബാബു വട്ടോളി എന്നിവർ പങ്കെടുത്തു.
#After #half #century #Sangita #Saparya #UJayan #Vadakara #tribute