വടകര: (vatakara.truevisionnews.com) ചോറോട് തൂങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിസ മെഹഖിന്റെ മൃതദേഹം സംസ്കരിച്ചു.


ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു നിസ മെഹഖിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം ടിവി കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരീക്ഷയായതിനാൽ കുറച്ച് കഴിഞ്ഞ് കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ മനംനൊന്തായിരുന്നു നിസ ജീവനൊടുക്കിയത് .
വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി. ഉമ്മയാണ് കുട്ടിയെ ആദ്യം കാണുന്നത്. ഉടൻ തന്നെ അയൽക്കാരെയും മറ്റും വിളിച്ച് വടകര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്നലെ വടകര ജില്ലാ ആശുപത്രിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയോടെയോടെയാണ് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈകുന്നേരം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു
വിദേശത്തുള്ള ഉപ്പ നാട്ടിൽ എത്തിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത് . വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നിസ മെഹക്ക് അൻസർ.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#body #cremated #Nisamehak #committed #suicide#Vadakara