വടകര: വടകര നഗരസഭ 'ദിശ' താലൂക്ക് തല കായികമേളയ്ക്ക് ഉജ്വല തുടക്കം. വടകര നഗരസഭ സമഗ്ര കായക വിദ്യാഭ്യാസ പ്രൊജക്‌ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് കായിക മേള സംഘടിപ്പിക്കുന്നത്.


ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർ പേഴ്സൻ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു.
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് മുഖ്യാതിഥി ഒ. രാജഗോപാലും ചെയർ പേഴ്സൻ കെ.പി.ബിന്ദുവും ചേർന്ന് സെല്യൂട്ട് സ്വീകരിച്ചു. ദിശ കായിക താരങ്ങളും മുഖ്യാതിഥികളും ചേർന്ന് ദീപശിഖ കൊളുത്തി.
നഗരസഭ ചെയർപേഴ്‌സൻ മേളയ്ക്ക് തുടക്കം കുറിച്ച് ദിശയുടെ പതാക ഉയർത്തി. രാജിത പതേരി, സിന്ധു പ്രേമൻ, പ്രജിത.എ.പി. എന്നിവർ സംസാരിച്ചു.
കുമാരി ഇവാൻഷാ മനോജ് പ്രതിജ്ഞ ചൊല്ലി. പി.കെ. സതീശൻ മാസ്റ്റർ സ്വാഗതവും ഷീജിത്ത്.വി.എം നന്ദിയും പറഞ്ഞു. കായിക മത്സരങ്ങൾ നാളെയും തുടരും.
സ്പോർട്സ് ആവട്ടെ ജീവിത ലഹരി എന്ന സന്ദേശമുയർത്തി വടകരയ്ക്ക് ഒരു ഒളിമ്പിക്സ് മെഡൽ എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ രണ്ടു വർഷമായി വോളിബോൾ, ഫുട്ബാൾ, ബാസ്ക്കറ്റ് ബോൾ, അത് ലറ്റിക്‌സ് ഇനങ്ങളിൽ ദിശയുടെ ഭാഗമായി പരിശീലനം നൽകി വരുന്നു.
#Disha #taluk #level #sports #fair #gets #off #start #Vadakara