വടകര : സി പി ഐ വടകര ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഐ നൂറാം വാർഷികാഘോഷ സമ്മേളനവും പഴയ കാല പ്രവർത്തകരെ ആദരിക്കലും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ അനുമോദിക്കുന്ന പ്രതിഭാ സംഗവും വടകര പെരുവ ട്ടും താഴയിൽ വച്ച്സംഘടിപ്പിച്ചു.
പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി സജീവ് കുമാർ അധ്യക്ഷനായി.
പഴയ കാല പ്രവർത്തകരേയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭ കളേയും ജില്ലാ പഞ്ചായത്ത് അംഗം എൻ എം വിമല ആദരിച്ചു.
ജില്ലാ എക്സി : അംഗം ആർ സത്യൻ ലോക്കൽ സെകട്ടറി സി രാമകൃഷ്ണൻ , പി അശോകൻ , ഇടി കെ രാഘവൻ ,പി ഗീത കെ പി ജയിൻ പി നിഷ, ഇ ടി കെ രാഘവൻ ആർടിസ്റ്റ് രാംദാസ് പ്രസംഗിച്ചു
#CPI #100th #Anniversary #Conference #Tribute #held