തിരുവള്ളൂർ : (vatakara.truevisionnews.com) മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി.


സമ്പന്നവർഗ്ഗത്തിനും കോർപ്പറേറ്റുകൾക്കും മുന്നിൽ മുട്ടുകുത്തി അവർക്ക് വേണ്ടി നിലക്കൊള്ളുന്ന കൊള്ളസംഘമാണ് പിണറായി സർക്കാരെന്നും പാവപ്പെട്ടവനും കർഷകനും ഈ ഭരണകൂടത്തിൻ്റെ കീഴിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും ധർണ ഉദ്ഘാടനം ചെയ്ത വില്യാപള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.സി ഷീബ പറഞ്ഞു.
ഭൂനികുതി വർദ്ധിപ്പിച്ചും ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാത്തതും അടിസ്ഥാന വർഗ്ഗത്തിനെതിരെ സർക്കാരിൻ്റെ വെല്ലു വിളിയാണെന്നും ഷീബ കൂട്ടിച്ചേർത്തു.
എം.കെ നാണു അദ്ധ്യക്ഷത വഹിച്ചു. ആർ രാമകൃഷ്ണൻ , വി.കെ ഇസ്ഹാഖ്, ഡി. പ്രജീഷ്,എടവത്ത് കണ്ടി കുഞ്ഞിരാമൻ, തിരുവള്ളൂർ മുരളി, രമേശ് നൊച്ചാട്ട് , വി.പി കുമാരൻ മാസ്റ്റർ ,നിടും കുനി രാജൻ , സുധീഷ് കോമത്ത്,ധനേഷ് വള്ളിൽ, ഹമീദ് പനച്ചിക്കണ്ടി എന്നിവർ സംസാരിച്ചു. ഒ.കെ ഷാജി, സുധികുയ്യന , പ്രമോദ് തച്ചോളി എന്നിവർ നേതൃത്വം നൽകി
#Pinarayi #government #bandit #stands #rich #corporates #PCSheeba