വടകര: (vatakara.truevisionnews.com) വടകര നഗരസഭ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മിച്ച പേ-വാര്‍ഡ് ബ്ലോക്ക്, ഒ പി, ഐ പി എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.





കെ കെ രമ എംഎല്‍എ അധ്യക്ഷയായി. വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കവിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ വകുപ്പിന്റെ ബജറ്റ് വിഹിതം 50 ലക്ഷം രൂപയും ഭാരതീയ ചികിത്സാ വകുപ്പ് പ്ലാന്‍ ഫണ്ട് 25 ലക്ഷവും നഗരസഭ വിഹിതം 14 ലക്ഷം രൂപയും ചെലവിട്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
Minister Veena George inaugurated the pay-ward block of Vadakara Ayurveda Hospital













































