വടകര: (vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരു കോടേരി താഴ- വളയിൽ മുക്ക് തോട് ഇരുവശവും കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു.
റോഡിന്റെ ഇരുവശത്തും ഭിത്തിയില്ലാത്തത് കാരണം മഴക്കാലത്ത് തോട് നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു .
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിലാണ് കരിങ്കൽ ഭിത്തിക്കുള്ള തുക അനുവദിച്ചത്. ഏകദേശം 130 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയുള്ള തോടാണിത്. ചോറോട് ഗ്രാമപഞ്ചായത്തുമായി ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട സൊസൈറ്റി കരാർ ഒപ്പ് വെച്ചു ഏറ്റെടുത്തു. വെള്ളം കുറഞ്ഞാൽഉടൻ തോട് നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അറിയിച്ചു.
Funds have been allocated for the construction of a granite wall at the lower end of Vaikilassery Road














































