വടകര: (vatakara.truevisionnews.com)വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രെമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോറോത്ത് റോഡ് തൈക്കണ്ടി വളപ്പിൽ മുഹമ്മദ് മുത്തലീബിനെയാണ് (40)ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത് . അതിജീവിതയെ ജോലി ചെയ്യുന്ന കടയിൽ കയറി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചന്നാണ് അതിജീവിതയുടെ പരാതി .അതിക്രമത്തിനിടയിൽ അതിജീവിതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂർ പനാട വാർഡിലെ സിപിഎം സ്ഥാനാർഥിയായിരുന്ന ഇയാൾ ഡിവൈഎഫ്ഐ അഴിയൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ആംബുലൻസിന്റെ ഡ്രൈവറാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
'Harassment complaint'; A young man was arrested after he allegedly tried to rape a young woman in a shop in Vadakara













































