അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിൽ തുടർച്ചയായി രണ്ടാം തവണയും 493 പോയിന്റ് നേടി അഴിയൂർ ഗ്രാമ പഞ്ചായത്ത് ചൈത്രം ബാബു സ്മാരക ട്രോഫി നേടി . 215 പോയിന്റ് ലഭിച്ച ഏറാമല പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഴിയൂർ നടുച്ചാലിൽ യുവധാര (191), ചോമ്പാല കമ്പയിൻ സ്പോർട്‌സ് ക്ലബ് (161), ഓർക്കാട്ടേരി സമത (123) എന്നിവയെ തെരഞ്ഞെടുത്തു. ഫുട്ബോളിൽ ഏറാമലയും ക്രിക്കറ്റിലും വോളിബോളിലും അഴിയൂരും വിജയികളായി.
സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ സമ്മാനദാനം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശശികല ദിനേശ് അധ്യക്ഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.സത്യൻ, വി.പി.ബിന്ദു, പി.പി.അജിത, കെ.വസന്തൻ എന്നിവർ സംസാരിച്ചു.




വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും അഴിയൂർ ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായതിലെ വിജയാഘോഷം ഇന്ന് നടക്കും. ഓവറോൾ ട്രോഫി വഹിച്ചുള്ള വിജയാഘോഷ റാലി വൈകുന്നേരം 4.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ സമാപിക്കും.
പരിപാടിയിൽ മുഴുവൻ രാഷ്ട്രീയ- യുവജന പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് പ്രതിനിധികൾ, കലാ കായിക പ്രതിഭകൾ അടക്കം പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസഡന്റ് ആയിഷ ഉമ്മർ അറിയിച്ചു
'Victory again'; Azhiyur Grama Panchayat wins the Vadakara Kerala Festival for the second time













































