ആയഞ്ചേരി : (vatakara.truevisionnews.com) യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ ആയഞ്ചേരി പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥ തുടങ്ങി. കല്ലേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി എച്ച് ഹമീദ് അധ്യക്ഷനായി.
അയനാട്ട് പനാഭക്കുറുപ്പ്, കരിം പിലാക്കി, ടി മുഹമ്മദ്, ടി വി കുഞ്ഞിരാമൻ, പി കെ ബാലൻ, ജാഥാ ലിഡർ മീത്തലെ കാട്ടിൽ നാണു. മാനേജർ കെ വി ജയരാജൻ, ടി പി ദാമോദരൻ, രാജേഷ് പുതുശ്ശേരി, എൻ പി ശ്രീലത, പി കെ സജിത, എം - കെ നാണു പി കെ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.




വി ടി ബാലൻ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ പൊന്മേരി രജിസ്ട്രാർ ഓഫീസിന് സമീപം ആരംഭിക്കുന്ന ജാഥ 28ന് വൈകിട്ട് ആയഞ്ചേരിയിൽ സമാപിക്കും. സമാപനം എൻസിപി നേതാവ് പി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
'Promotional march'; Ayanjary LDF march begins against UDF's anti-development policies













































