ചാനിയം കടവ്: (vatakara.truevisionnews.com) പുലയർകണ്ടി തേവർവെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയംകടവ് ഫെസ്റ്റിന്റെ ഏഴാം ദിവസം മെഗാ ഇനങ്ങൾ അരങ്ങേറി.


മെഗാ തിരുവാതിര, കൈകൊട്ടി കളി, ഒപ്പന എന്നിവ ദൃശ്യവിരുന്നായി. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 77 കലാകാരികൾ അണിനിരന്നു.
തിരുവാതിരയിൽ 34 പേരും കൈകൊട്ടി കളിയിൽ 16 പേരും ഒപ്പനയിൽ 27 പേരും രംഗത്തെത്തി. ഇവ ഏവരും ആസ്വദിച്ചു. ഫെസ്റ്റ് 23ന് സമാപിക്കും. 24 നാണ് ക്ഷേത്രോത്സവ സമാപനം.
#Chaniyamkadav #Fest #Mega #Thiruvathira #visual #treat