ചാനിയം കടവ്: പുലയർ കണ്ടി തേവർവെള്ളൻ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചാനിയംകടവ് ഫെസ്റ്റിന്റെ ആറാം ദിവസം കലാഭവൻ മണി ഓടപ്പഴം അവാർഡ് ജേതാവും അറബുട്ടാളു ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ജെതാവുമായ ലിസ്‌ന മണിയൂരിന്റെ നേതൃത്വത്തിലുള്ള ചെങ്കനൽ ഫോക്‌ബാന്റ് വടകരയുടെ 'തിരുമുടിചാർത്ത് അരങ്ങേറി.


നാടൻ പാട്ടുകളുടെയും നാട്ടുകലകളുടെയും അരങ്ങാവിഷ്‌കാരമായ ഇത് ജനശ്രദ്ധ പിടിച്ചുപറ്റി. ഫെസ്റ്റിന്റെ ഭാഗമായ കാർണിവൽ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ തിരക്കേറി വരുകയാണ്.
അടുത്ത മൂന്ന് ദിവസം വലിയ ബഹുജന പങ്കാളിത്തം തന്നെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏഴാം ദിവസമായ ഇന്ന് എഴുപതോളം കലാകാരികൾ അണിനിരക്കുന്ന മെഗാ തിരുവാതിര, മെഗാ ഒപ്പന എന്നിവ അരങ്ങേറും. 24 നാണ് ക്ഷേത്രത്തിലെ ഉത്സവം.
#Chanyam #Kadav #Fest #Thirumudicharth #staged #sixth #day #remarkable