ചോമ്പാല: (vatakara.truevisionnews.com) വാച്ചാലി കുഞ്ഞിക്കണ്ണൻ സ്‌മാരക വായനശാല കെട്ടിടം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ശ്രീധരൻ എ.ടി അധ്യക്ഷത വഹിച്ചു.


കെ.കെ രമ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനയാല കെട്ടിടം നിർമ്മിച്ചത്.
ലൈബ്രറിയുടെ മുൻകാല പ്രവർത്തകരായ പരേതരായ മഞ്ഞക്കര ബാലൻ, ആശാരിന്റവിടെ കുമാരൻ, ലൈബ്രറിക്ക് സൗജന്യമായി സ്ഥലം നൽകിയ നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്ന വാച്ചാലി കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഫോട്ടോകൾ ലൈബ്രറി ഹാളിൽ എം.എൽ.എ അനച്ചാദനം ചെയ്‌തു.
ലൈബ്രറിയിലെ ഏറ്റവും മികച്ച വായനക്കാരായ ധ്യാൻ കൃഷ്‌ണ, ജിൻസി സുധീഷ് എന്നിവർക്ക് താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ ഉപഹാരം നൽകി.
#Vachali #Kunhikannan #memorial #library #building #dedicated #nation #Chompala