വടകര: (vatakara.truevisionnews.com) ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന ഖുർആൻ സ്റ്റഡീസ് സെന്റർ കേരള വടകര ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും വർഷംതോറും നൽകിവരാറുള്ളത് പോലെ ഈ വർഷവും ഭക്ഷണ വിതരണം നടത്തി.


ചെയർമാൻ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ആശുപത്രി ആർ എം ഒ ഡോ. ശ്യാം സാറിന് നൽകി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അടക്കാത്തെരുവ് സ്വാഗതം പറഞ്ഞു.
ഖുർആൻ സ്റ്റഡീസ് സെന്റർ ഡയറക്ടർമരായ എം കെ യൂസുഫ് ഹാജി, വി പി അഷറഫ് ഒഞ്ചിയം, അഡ്വ. പി ടി ഇല്യാസ് പ്രസംഗിച്ചു. സീനിയര്‍ നെഴ്സ് ഓഫീസര്‍, ശൈലജ മേഡം,പ്രഭാവതി മേഡം,ആശംസ നേര്‍ന്നു.
എസ് കെ സിറാജ്, മുസ്തഫ, അക്ബർ അഴിത്തല, തുടങ്ങി നിരവധി പ്രവർത്തകർ വാർഡുകളിൽ ഭക്ഷണ വിതരണത്തിന്ന് നേതൃത്വം നൽകി..
#Quran #Studies #Circle #Eid #food #district #hospital