അഴിയൂർ: (vatakara.truevisionnews.com) സേട്ട് സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് അഴിയൂർ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം നടത്തി.ഐഎൻഎൽ വടകര മണ്ഡലം ട്രഷറർ കെ കെ ഹംസ ഹാജി ട്രസ്റ്റ് പ്രസിഡണ്ട് വി പി ഇബ്രാഹിമിന് കിറ്റ് വിതരണ ചുമതല ഏല്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.


വിവാഹ ധന സഹായം, ചികിത്സാ സഹായം,മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ ട്രസ്റ്റ് ചെയ്‌തു വരുന്നു. ചടങ്ങിൽ മുബാസ് കല്ലേരി, സമദ് തെണ്ടൻ, ഹാരിസ് എരിക്കിൽ, അസീസ് പള്ളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.
#Sait #Sahib #Charitable #Trust #distributes #Eid #kits