വടകര: ജില്ലാ ഗവൺമെൻ്റ് ആശുപത്രിയിൽ സർജനെ ഉടൻ നിയമിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി സർജനെ നിയമിച്ച് പ്രതിഷേധ സമരം നടത്തി.


യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ആശുപത്രി എന്നത് ബോർഡിൽ മാത്രമാണെന്നും സ്റ്റാഫ് പാറ്റേണിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ രീതിയിലാണ് വടകര ജില്ലാ ഗവൺമെൻ്റ് ഹോസ്‌പിറ്റൽ പോകുന്നതെന്നും ബവിത്ത് ആരോപിച്ചു.
വടകര ജില്ലാ ആശുപത്രിയിലെ സർജറി വിഭാഗത്തിലെ ഡോക്‌ടറെ സ്ഥലം മാറ്റിയതിനെ തുടർന്ന് സർജറി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കാതെ രോഗികൾ ബുദ്ധിമുട്ടിലാണ്. ഡോക്ടറെ ഉടൻ നിയമിച്ചില്ലെങ്കിൽ അതിശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. സി. നിജിൻ അധ്യക്ഷത വഹിച്ചു.
വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി, മുഹമ്മദ് മിറാഷ്, വി.കെ പ്രേമൻ, രഞ്ജിത്ത് കണ്ണോത്ത്, ഫസലു പുതുപ്പണം, കെ. ജി രാഗേഷ്, ശ്രീജിഷ് യു. എസ്, അഭിനന്ദ് ജെ മാധവ്, ജുനൈദ് കാർത്തികപ്പള്ളി, ഷോണ പി എസ്, അതുൽ ബാബു, റോബിൻ ഒഞ്ചിയം, സുഭാഷ് ചെറുവത്ത്, ജിബിൻ രാജ് കൈനാട്ടി, ഷിജു പുഞ്ചിരിമിൽ എന്നിവർ സംസാരിച്ചു.
#Youth #Congress #appoints #symbolic #surgeon #Vadakara #District #Government #Hospital