മലയാളികളുടെ ഒരു വികാരമാണ് കഞ്ഞിയും പയറും. അംഗൻവാടി കാലം തൊട്ട് കഴിക്കാൻ തുടങ്ങുന്ന ഒരു വിഭവമാണിത്. എത്ര നാൾ കഴിഞ്ഞാലും നാവിന്റെ തുമ്പത്ത് നിന്ന് കഞ്ഞിയുടെയും പയറിന്റെയും രുചി പോകില്ല. കറി ഒന്നുമില്ലെങ്കിലും നാവിൽ കൊതിയേറുന്ന ആഹാരമാണിത്. കഞ്ഞിയും പയറും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകൾ


അരി -1 കപ്പ്
ചെറുപയർ - ഒന്നര കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയാറാക്കും വിധം
അരിയും ചെറുപയറും നന്നായി കഴുകിയെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.
കുക്കറിന്റെ ഏകദേശം 3/4 ഭാഗം വെള്ളം ചേർക്കണം. ഇല്ലെങ്കിൽ അരിവേവില്ല. അഞ്ചോ ആറോ വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. ശേഷം വിസിൽ കളഞ്ഞ് പാത്രത്തിലേക്ക് മാറ്റാം. ചമ്മന്തിയുടെ കൂടെയോ അച്ചാറിനൊപ്പമോ ഉഗ്രൻ രുചിയിൽ കസ്ഴിച്ചു നോക്കൂ
KANJI PAYAR RECIPIE