വടകര: (vatakara.truevisionnews.com)ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനവുമായി വടകര ഗവ. ജില്ലാ ആശുപത്രി. രോഗികള്‍ക്കാവശ്യമായ അവശ്യമരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ വിധ ചികിത്സാ സൗകര്യങ്ങളും ആശുപത്രിയില്‍ സജ്ജമാണ്. ഡയാലിസിസ് സെന്ററും രോഗികള്‍ക്ക് ആശ്വാസമായി.
നിരവധി പേരാണ് വിവിധ വിഭാഗങ്ങളിലായി ഓരോ ദിവസവും വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്. മരുന്ന് വിതരണത്തിനായി ഫാര്‍മസിയില്‍ ആറ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. രാത്രി എട്ടു മണി വരെ അവശ്യമരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും ലഭിക്കും.


കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റയും സര്‍ക്കാര്‍ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്താല്‍ നിര്‍മിച്ച നാലുനില കെട്ടിടത്തിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗവും ഫാര്‍മസിയും പ്രവര്‍ത്തിക്കുന്നത്.
13.70 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. ഓപ്പറേഷന്‍ തിയേറ്റര്‍, ലാബ്, ഒ പി, സി ടി സ്‌കാന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ലിഫ്റ്റ് സൗകര്യമുള്ള കെട്ടിടം. 83.50 കോടി രൂപ ചെലവഴിച്ച് മറ്റൊരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തിയും പുരോഗമിക്കുന്നു.
നിലവിലുള്ള പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റിയാണ് അത്യാധുനിക സംവിധാനത്തോടുള്ള കെട്ടിടം നിര്‍മിക്കുന്നത്. ആശുപത്രിക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ‘ധന്വന്തരി’ ഡയാലിസിസ് സെന്ററില്‍ ദിവസേന 65 പേര്‍ക്ക് സൗജന്യമായി ഡയാലിസിസും ചെയ്തു നല്‍കുന്നുണ്ട്.
Treatment facilities including dialysis center ready at Vadakara Govt District Hospital