Jul 9, 2025 02:36 PM

വില്യാപ്പള്ളി: (vatakara.truevisionnews.com)കോട്ടയം മെഡിക്കൽ കോളേജിൽ ബിൽഡിംഗ് തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിരുന്നുവെന്നും മരണത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വില്യപ്പള്ളിയിൽ പ്രതിഷേധ സമരാഗ്‌നി സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എ നൗഫൽ , ലത്തീഫ് ചുണ്ട, സവാദ് കുറുന്തോടി, സുബൈർ ചെത്തിൽ, കെ.വി അലി, റഷാദ് വി.എം, ഫാസിൽ കെ.സി, അർഷാദ്.കെ, എ.കെ അബ്ദുല്ല, ഷഫീഖ് ചാലിൽ, റഷാദ് സി.സി, സലീം എൻ.പി, സായിസ് സി.എച്ച്, ഷബീർ.വി, നദീർ.പി എന്നിവർ നേതൃത്വം നൽകി.

Youth League protests in Vilyapally demanding the resignation of Health Minister Veena George

Next TV

Top Stories










News Roundup






//Truevisionall