വടകര: (vatakara.truevisionnews.com) കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. അപകടത്തിൽ അടുക്കള ഭാഗവും ഉപകരണങ്ങളും കത്തി നശിച്ചു. പുതിയപുരയിൽ ഉസ്മാന്റെ വീട്ടിലാണ് തീ പടർന്നത്.
ഇന്ന് ഉച്ചയോടെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ഉസ്മാനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ നിലവിളികേട്ട് സമീപത്തുള്ള ആളുകൾ ഓടിക്കൂടി വെള്ളം ഒഴിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ ആയില്ല.
തുടർന്ന് വടകര ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അടുക്കള ഭാഗം ഭാഗികമായും ഫ്രിഡ്ജ് മറ്റ് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഫയർ ഫോഴ്‌സ് എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീ അണയ്ക്കാൻ ആയത്. സംഭവത്തിൽ വലിയ നാശ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത്.
House catches fire after fire breaks out from cooking gas cylinder in Vadakara