മണിയൂർ: (vatakara.truevisionnews.com) വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകര ബഷീർ അനുസ്മരണവും പുസ്തകപ്രദർശനവും സംഘടിപ്പിച്ചു. കുന്നത്തുകര എം.എൽ.പി. സ്കൂളിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകൻ എസ്. ആർ ഖാൻ ഉദ്ഘാടനം ചെയ്തു.
ഷബ്‌ന ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ വായനശാല പ്രസിഡണ്ട് ടി എം സത്യൻ അധ്യക്ഷനായി. ലിനീഷ് മുതുവന ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി അശ്വിൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വായനശാല സെക്രട്ടറി ശരത്ത് കുന്നത്തുകര, കെ എം കുഞ്ഞിരാമൻ സുമേഷ് കെ ടി, ബിൻഷ ശരത്ത്, തുടങ്ങിയവർ നേതൃത്വം കൊടുത്തു
Basheer memorial Vishwakalavedi Library Kunnathukara organizes book exhibition