Featured

സ്വകാര്യ ബസ്സ് തൊഴിലാളി സമരവുമായി ബന്ധമില്ല -ബി എം എസ്

News |
Aug 3, 2025 10:51 AM

വടകര : സമരരംഗത്തുള്ള സ്വകാര്യ ബസ്സ് സമരവുമായി ബി എം എസ്സിന് ബന്ധമില്ലെന്ന് സംഘടനയുടെ കോഴിക്കോട് ജില്ല പ്രസിഡൻ്റ് സി പി രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ വെച്ച് പൊലീസുമായുള്ള ചർച്ചയിൽ വെച്ച് സമരം പിൻവലിക്കാൻ ബി എം എസ്സ് അടക്കമുള്ള സംഘടനകൾ തീരുമാനിച്ചിരുന്നു. ഇത് രേഖാമൂലം പൊലിസിനെ അറിയിക്കുകയും ചെയ്തതാണ്.

എന്നാൽ ഈ നടപടിക്ക് വിരുദ്ധമായി ചില തോഴിലാളികൾ നടത്തുന്ന സമരം നിയമ വ്യവസ്ഥയോടും, ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇത സംഘടന ഒരിക്കലും അംഗീകരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ ഹെവി വെഹിക്കിൾ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി. കൃഷ്ണൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി ദേവൻ കുന്നമംഗലം, രവി എരഞ്ഞിക്കൽ, രാജേഷ് പേരാമ്പ്ര, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി എം പ്രശാന്ത് എന്നിവർ സംസാരിച്ചു

BMS says it has no connection with private bus strike

Next TV

Top Stories










News Roundup






//Truevisionall