വടകര: (vatakara.truevisionnews.com)വടകര താലൂക്കിലെ വിവിധ റൂട്ടുകളിൽ സ്വകാര്യ ബസ്സ് തൊഴിലാളികൾ നടത്തുന്ന മിന്നൽ പണിമുടക്കിനെതിരെ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി യാതൊരു വിധ തൊഴിലാളി സംഘടനകളുടെയും ആഹ്വാനമില്ലാതെ ചില കേന്ദ്രങ്ങൾ വാട്സാപ്പ് സന്ദേശങ്ങൾ വഴി സമരം നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും പെരിങ്ങത്തൂരിൽ ബസ്സ് കണ്ടക്ടറെ ജോലിക്കിടയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടിക്കുടി മാതൃകപരമായി ശിക്ഷിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു.



ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് പി ശ്രീജിത്ത് , ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് എൻ പത്മിനി, സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, ബാബു പറമ്പത്ത് എന്നിവരാണ് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത്. വടകര ആർ ടി ഒ ഓഫീസിൽ നാല് കംപ്യൂട്ടറുകളും രണ്ട് , പ്രിൻറ്ററുകളും തകരറാലായത് മൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ നേരിടുന്ന ദുരിതം സമിതി അംഗം പ്രദീപ് ചോമ്പാല ഉന്നയിച്ചു. നിലവിൽ ജീവനക്കാർ ഉപയോഗിക്കുന്ന പല കമ്പ്യൂട്ടറും പഴഞ്ചനാണ്.
കപ്യൂട്ടർ വത്കൃത ആവശ്യത്തിന് എത്തുന്നവർ നിരവധി തവണ ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്, പ്രശ്നം ജില്ല ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് താഹസിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു. വടകര മിനി സിവിൽ സ്റ്റേഷനിലെ ഭൂരിഭാഗം ശുചിമുറി ദുർഗന്ധ ഹീനവും വെള്ളക്കെട്ടും നിറഞ്ഞതാണെന്ന് സമിതി അംഗം പി പി രാജൻ പറഞ്ഞു.
മാലിന്യ കുമ്പാരവും, മലിന ജലം കെട്ടി നിന്ന് കൊതുക് ശല്യവുമുണ്ട്. അഞ്ച് ജിവനക്കാർക്ക് ഡങ്കിപ്പനി സ്ഥിതികരിച്ചിരുന്നു. പുതിയ ശുചിമുറി സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി അധികൃതർ അറിയിച്ചു.ദേശീയ പാത സർവ്വീസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യമുയർന്നു.
മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് പി ശ്രീജിത്ത്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് എൻ അബ്ദുൾ ഹമീദ്, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസണ്ട് എൻ പത്മിനി, സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, ബാബു പറമ്പത്ത്, ടി വി ബാലകൃഷ്ണൻ , വി പി അബ്ദുള്ള, സി കെ കരീം, എന്നിവർ സംസാരിച്ചു.
Taluk Development Committee demands end to strike