തോടന്നൂർ: (vatakara.truevisionnews.com)തോടന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും ശിൽപശാലയും ശ്രദ്ധേയമായി. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ട്രൈസം ഹാളിൽ രാവിലെ ആരംഭിച്ച പരിപാടിയിൽ എഇഒ കെ.പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
ക്ലാസ് മുറികളെ സർഗാത്മകമാക്കാനുള്ള നൂതന വിദ്യാഭ്യാസ തന്ത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് രമേഷ് കാവിലും പഠനത്തെ രസകരമാക്കാൻ അഭിനയത്തെയും വ്യത്യസ്തമായ പഠനകേളികളെയും പരിചയപ്പെടുത്തികൊണ്ട് വടകര വിദ്യാരംഗം കോർഡിനേറ്റർ ഷിബിനും ക്ലാസെടുത്തു. ചടങ്ങിൽ ഫെസ്റ്റിവൽ കമ്മറ്റി കൺവീനർ അജിത്, ജില്ല കമ്മറ്റി അംഗം ഹുനൈസ്, രജിത്, റുഖിയ എന്നിവർ സംസാരിച്ചു



Workshop organized in Thodannoor to make classrooms creative