വൈക്കിലശ്ശേരി: (vatakara.truevisionnews.com)വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു കുരിക്കിലാട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് എം. സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി. സുരേന്ദ്രൻ നവാഗതരെ സ്വീകരിച്ചു.
75 വയസ്സ് കഴിഞ്ഞ പെൻഷൻകാരെ കെ.പി.ഭാസ്കരൻ ആദരിച്ചു.വി.പി. കമലാക്ഷി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എം. ബാലകൃഷ്ണൻ കൈത്താങ്ങ് വിതരണം ചെയ്‌തു.മധു മഠത്തിൽ,എം. എം. രാജൻ,കെ.പി. സുരേന്ദ്രൻ,വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.പി.സുരേഷ് സ്വാഗതവും കെ.മോളി നന്ദിയും പറഞ്ഞു.



KSSPU Special Convention in Vaikilassery