ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണം -എന്‍എഫ്പിഇ

ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണം -എന്‍എഫ്പിഇ
Aug 4, 2025 05:23 PM | By Jain Rosviya

വടകര: എട്ടാം ശമ്പള കമ്മീഷനെ ഉടനെ നിയമിക്കണമെന്ന് എൻഎഫ്ടിഇ വടകര ഡിവിഷൻ സംയുക്ത സമ്മേളനം കേന്ദ്ര ഗവർമെന്റിനോട് ആവശ്യപ്പെട്ടു. ശമ്പളകമ്മീഷന്റെ പരിധിയിൽ തപാൽ വകുപ്പിലെ ജിഡിഎസ് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നും എൻഎഫ്ടിഇ ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ സെക്രട്ടറി എം.ഗിരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ-ജന വിരുദ്ധ നയങ്ങൾക്ക് ബദൽ സൃഷ്ടിക്കുന്ന കേരള മാതൃകയെ തകർക്കാനുള്ള നീക്കം ചെറുത്തു തോൽപിക്കേണ്ടത് തൊഴിലാളികളുടെ കൂടി ഉത്തരവാദിത്തമാണെന്ന് എം.ഗിരീഷ് പറഞ്ഞു.

ബാബു പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എൻഎഫ്ടിഇ കേരള സർക്കിൾ കൺവീനർ എൻ വിനോദ് കുമാർ, എഐപിഇയു പോസ്റ്റ്മെൻ & എംടിഎസ് കേരള സർക്കിൾ പ്രസിഡണ്ട് പി. ശിവദാസ്, എഐജിഡിഎസ്‌യു അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ നായർ , പോസ്റ്റൽ ആർ എം എസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സിക്രട്ടറി കെ.ടി രാഘവൻ, ഒ.എം നാരായണൻ, കെ വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. പി.കെ. പ്രേമൻ സ്വാഗതവും ജിചിത്ത് നന്ദിയും പറഞ്ഞു.

പ്രസിഡന്റ് പി.കെ.പ്രേമൻ, സെക്രട്ടറി കെ.ടി രാഹുൽ, എഐപിഇയു പോസ്റ്റ്മെൻ & എംടിഎസ യൂണിയൻ പ്രസിഡന്റ്ബാ ബു പുത്തൻപുരയിൽ, സെക്രട്ടറി അശ്വന്ത് ചന്ദ്രൻ, എഐജിഡിഎസ്‌യു യൂണിയൻ പസിഡന്റ് വി.സത്യൻ (പസിഡന്റ്, സെക്രട്ടറി പ്രജുൽ രാജ്.ആർ.പി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

GDS employees of the Postal Department should be included in the purview of the Pay Commission NFPE

Next TV

Related Stories
രക്തദാനം മഹാദാനം; പതിയാരക്കര എം എൽ പി സ്കൂളിൽ രക്തദാന ക്യാമ്പ് ഒൻപതിന്

Aug 5, 2025 10:31 PM

രക്തദാനം മഹാദാനം; പതിയാരക്കര എം എൽ പി സ്കൂളിൽ രക്തദാന ക്യാമ്പ് ഒൻപതിന്

പതിയാരക്കര എം എൽ പി സ്കൂളിൽ രക്തദാന ക്യാമ്പ് ഒൻപതിന്...

Read More >>
ആയഞ്ചേരിയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാസേന

Aug 5, 2025 10:09 PM

ആയഞ്ചേരിയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി വടകര അഗ്നിരക്ഷാസേന

ആയഞ്ചേരിയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി വടകര...

Read More >>
രുചിപ്പെരുമ; ചോറോട് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് മോഡൽ സി ഡി എസ്‌

Aug 5, 2025 05:20 PM

രുചിപ്പെരുമ; ചോറോട് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് മോഡൽ സി ഡി എസ്‌

ചോറോട് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ച് മോഡൽ സി ഡി എസ്‌...

Read More >>
നവാഗതരെ വരവേറ്റു; വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി

Aug 5, 2025 03:12 PM

നവാഗതരെ വരവേറ്റു; വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി

വൈക്കിലശ്ശേരിയിൽ കെ എസ് എസ് പി യു സ്പെഷ്യൽ കൺവെൻഷൻ ശ്രദ്ധേയമായി...

Read More >>
ദുരന്തത്തിന് കാത്തിരിക്കയാണോ? അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ

Aug 5, 2025 01:15 PM

ദുരന്തത്തിന് കാത്തിരിക്കയാണോ? അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ

അറക്കിലാട് സ്കൂൾ പരിസരത്ത് അപകടാവസ്ഥയിൽ വൈദ്യുതി ലൈൻ...

Read More >>
 ഒപ്പ് ശേഖരിച്ചു; അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി എസ്ഡിപിഐ

Aug 4, 2025 02:42 PM

ഒപ്പ് ശേഖരിച്ചു; അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി എസ്ഡിപിഐ

അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, നിവേദനം നൽകി...

Read More >>
Top Stories

News Roundup

//Truevisionall