അഴിയൂർ: അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം. ഒന്നാം വാർഡ് പൂഴിത്തല പടിഞ്ഞാറ് ചില്ലിപ്പറമ്പ് ഭാഗങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായത്. ഇതിനെ തുടർന്ന് എസ്ഡിപിഐ പൂഴിത്തല ബ്രാഞ്ച് കമ്മിറ്റി പ്രദേശവാസികളുടെ ഒപ്പുശേഖരിച്ച് പഞ്ചായത്തിൽ നിവേദനം നൽകി.
തെരുവ് നായകളെ വന്ദീകരിച്ചും ഷൽട്ടറുകളിലേക്ക് മാറ്റിയും വർദ്ധിച്ചുവരുന്ന തെരുവ്നായ ശല്യത്തിൽ നിന്നും പരിഹാരം ഉണ്ടാക്കി തരണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു 200 ൽ പരം ആളുകളുടെ ഒപ്പുകൾ സ്വരൂപിച്ചാണ് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകിയത്. ബ്രാഞ്ച് സെക്രട്ടറി ഇർഷാദ് പി,ജോ സെക്രട്ടറി അജ്മൽ എവി,അൻസാർ യാസർ,സഫീർ എന്നിവർ സംബന്ധിച്ചു.
Stray dog harassment is increasing in Azhiyur, SDPI submits a petition