ഓർക്കാട്ടേരി: (vatakara.truevisionnews.com)എം വാലി റെസിഡൻസ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ 'ആദരം അനുമോദനം' പരിപാടി സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് മാതാഞ്ചേരി ഹാഷിമിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ രാജൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, സർവീസിൽ നിന്ന് വിരമിച്ച സി. കെ. രാധാകൃഷ്ണൻ, കെ. പി. പവിത്രൻ, കെ. ബീന ടീച്ചർ, പി. സുമാനന്ദിനി ടീച്ചർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.



അസോസിയേഷൻ പ്രസിഡന്റ് കണ്ടോത്ത് നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൺവീനർ ഷിബിൻലാൽ കെ.എം സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കെ. പി. സിന്ധു, ഹാഫിസ് മാതാഞ്ചേരി, ജിഷ. കെ. എം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. നിധീഷ്. എം നന്ദി പറഞ്ഞു.
'Respect and Appreciation'; M Vali Residence Association honored the distinguished winners in Orkatteri.