വടകര: (vatakara.truevisionnews.com)കേരള സംഗീത നാടക അക്കാഡമി കോഴിക്കോട് ജില്ലാ കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഗീതശില്പശാല നടത്തി. വടകര സംഗീത ഭാരതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.ടി. മുരളി ഉദ്ഘാടനം ചെയ്തു . സജീവൻ ചോറോട് അദ്ധ്യക്ഷത വഹിച്ചു. പ്രേംകുമാർ വടകര ക്ലാസ്സെടുത്തു.
മേപ്പയ്യൂർ ശിവാനന്ദൻ മാസ്റ്റർ രചിച്ച് പ്രേംകുമാർ സംഗീതം ചെയ്ത ഒരു ലളിതഗാനം ശില്പശാലയിൽ പങ്കെടുത്ത പാട്ടുകാരെ പഠിപ്പിക്കുകയും അത് അവരെക്കൊണ്ട് വേദിയിൽ പാടിപ്പിക്കുകയു ചെയ്തത് പങ്കെടുത്ത പാട്ടുകാർക്ക് പുത്തൻ അനുഭവമായി. പാട്ടിൻ്റെ പുതുവഴികളെക്കുറിച്ച് വി.ടി. മുരളിയും ക്ലാസ്സെടുത്തു. പി. ജയചന്ദ്രൻ, പി. ഭാസ്കരൻ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



അനിൽ ആയഞ്ചേരി, ഹരിദാസൻ , ചന്ദ്രൻ സംഗീത ഭാരതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംഗീതം, നാടകം, ചിത്രകല എന്നിവയിൽ പ്രാഗത്ഭ്യം നേടിയരോടൊപ്പം ഒരു ദിവസം ചെലവൊഴിക്കാൻ കഴിയുന്ന വ്യത്യസ്തമായ കലാഭിമുഖ ശില്പശാലക്ക് കേന്ദ്ര കലാസമിതി രൂപംനൽകിയതായി ശില്പശാലയിൽ പ്രഖ്യാപിച്ചു. ശില്പശാലയുടെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് അസിത, അനുനന്ദ, ശ്രീഗംഗ, സാൽവിയ സാജ് എന്നിവർ സംസാരിക്കുകയും പാട്ടുപാടുകയും ചെയ്തു.
Music workshop organized by Kerala Sangeetha Nataka Academy Kozhikode District Central Arts Committee