Aug 8, 2025 10:35 AM

മണിയൂർ: (vatakara.truevisionnews.com) കോൺഗ്രസ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണന്റെ വേർപാടിൽ നാടിന് നഷ്ടമായത് ശക്തനായ നേതാവിനെയാണെന്ന് സർവകക്ഷി യോഗം അനുശോചിച്ചു. രാഷ്ട്രീയ ഭേദമന്യേ പൊതുപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ആളാണ് പറമ്പത്ത് കുഞ്ഞികൃഷ്ണൻ. പൊതുപ്രവർത്തകർക്ക് മാതൃകയായ കുഞ്ഞികൃഷ്ണന്റെ നിര്യാണം നാടിന് തീരാ നഷ്ടമാണെന്ന് നേതാക്കൾ പറഞ്ഞു.

മുതുവനയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മഠത്തിൽ അബ്ദുൾ റസാക്ക് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഎം നേതാക്കളായ ബാബു ഒഞ്ചിയം, ബിന്ദു പി.കെ, ലിനീഷ്.കെ, ഐയുഎംഎൽ പ്രവർത്തകൻ റസാഖ്.എം ,ആർജെഡി പ്രവർത്തകൻ വിനോദൻ.സി, ബിജെപി പ്രവർത്തകൻ സജിത്ത് പൊറ്റമ്മൽ തുടങ്ങിയവർ അനുശോചനയോഗത്തിൽ പങ്കെടുത്തു



All party meeting to condole the death of Parambath Kunjikrishnan

Next TV

Top Stories










News Roundup






//Truevisionall