തിരുവള്ളൂർ: (vatakara.truevisionnews.com)അധ്യാപക ദിനത്തിൽ ഗുരുനാഥന് സ്നേഹാദരം അർപ്പിച്ച് തിരുവള്ളൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. പി. അബ്ദുറഹിമാൻ. മടപ്പള്ളി കോളേജ് റിട്ടയർഡ് പ്രിൻസിപ്പലായ കെ. വി. ബാലകൃഷ്ണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്.
പൊതുപ്രവർത്തകർക്കൊപ്പമെത്തിയ പി. പി. അബ്ദുറഹിമാൻ മാസ്റ്റർ, പൊന്നാട അണിയിച്ച് ബാലകൃഷ്ണൻ മാസ്റ്റർക്ക് ആദരം അർപ്പിച്ചു. സമൂഹത്തിന് അറിവ് പകർന്നുനൽകിയ അധ്യാപകരുടെ മഹത്വം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഈ ആദരം.
Respect on Teachers' Day; Former Principal of Madappally College K. V. Balakrishnan honours Master