വടകര: (vatakara.truevisionnews.com) വടകരയിലെ ആദ്യ എം.പി ഡോ.കെ.ബി.മേനോൻ അനുസ്മരണം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരനേതാവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമാണ് ഡോ.കെ.ബി.മേനോൻ.
വടകര റസ്റ്റ് ഹൗസിന് മുമ്പിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
Remembering Dr K.B Menon the first MP from Vadakara