തിരുവള്ളൂർ: (vatakara.truevisionnews.com)അധ്യാപക ദിനത്തിൽ, അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ ഗുരുനാഥനെ ആദരിച്ച് തിരുവള്ളൂർ പഞ്ചായത്ത്. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും അധ്യാപകനുമായിരുന്ന പി.പി. അബ്ദുറഹിമാൻ മാസ്റ്ററെയാണ്, തിരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറായ പി. അബ്ദുറഹിമാൻ മാസ്റ്റർ വീട്ടിലെത്തി ആദരിച്ചത്.
ഗുരുനാഥനോടുള്ള ആദരവ് പ്രകടിപ്പിച്ച് പൊന്നാട അണിയിച്ചാണ് അദ്ദേഹം ആദരം അറിയിച്ചത്. സമൂഹത്തിൽ അധ്യാപകർ നൽകിയ സംഭാവനകളെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഈ ആദരം.
Tribute on Teachers' Day: P. P. Abdurahiman Master was presented with a gold medal by a member of the Thiruvallur Panchayat