വടകര: (vatakara.truevisionnews.com) ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത് കേസിലെ പ്രതി പിടിയില്‍. ഓര്‍ക്കാട്ടേരി സ്വദേശി ഫിറോസാണ് അറസ്റ്റിലായത്. കാപ്പ കേസില്‍ ഇയാളെ നേരത്തെ നാട് കടത്തിയിരുന്നു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ എടച്ചേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ശനിയാഴ്ച്ച രാത്രി 8.30ന് ക്യൂൾസ് ബാറിലായിരുന്നു സംഭവം. വടകര താഴെ അങ്ങാടി സ്വദേശി ബദറി(34)നാണ് കുത്തേറ്റത്. മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. മുമ്പ് കാപ്പ കേസിൽ ഉൾപ്പെട്ട പ്രതിയാണ് ഫിറോസ് . സമീപകാലത്താണ് ഇയാൾ തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ടൗണിൽ നിന്ന് ഇയാളെ പിടികൂടി.
Orkattery native arrested in Vadakara Queen's Bar stabbing case