Sep 6, 2025 02:51 PM

വടകര :(vatakara.truevisionnews.com) വടകരയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അക്ഷരാർത്ഥത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ നിമിത്തമായിത്തീർന്ന രാമകൃഷ്ണൻ മാസ്റ്ററെ വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് അംഗങ്ങൾ അധ്യാപകദിനത്തിൽ വീട്ടിലെത്തി ആദരിച്ചു.

1999 ൽ വടകര സംസ്തൃതം ഹൈസ്കൂളിൽ നിന്നും വിരമിച്ച രാമകൃഷ്ണൻ മാസ്റ്റർ ഇപ്പോഴും അധ്യാപന രംഗത്ത് സക്രിയ സാന്നിധ്യമാണ്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റോട്ടറി കണ്ണൂർ റീജിയണൽ ഫോറം ചെയർമാനുമായ രാജ്കുമാർ മാസ്റ്റർ പൊന്നാട നൽകി രാമകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു.

ജ്യോതികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഡോ: എൻ. മോഹനൻ, ഗോവിന്ദൻ മാസ്റ്റർ, ഡെ: കലക്ടർ എം.രേഖ, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ പ്രധാനധ്യാപകൻ രമേശ് ബാബു എന്നിവർ ആശംസകളറിയിച്ചു. സെക്രട്ടറി സിനു. എം.പി സ്വാഗതവും രാജൻ. പി നന്ദിയും അറിയിച്ചു.

Vadakara Central Rotary Club celebrated Teachers' Day

Next TV

Top Stories










News Roundup






//Truevisionall