വടകര:(vatakara.truevisionnews.com)മടപ്പള്ളി കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആരോഗ്യ മേഖലയിലെ പ്രഥമ സംരംഭമായ ബി വെൽ പോളിക്ലിനിക്കിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എയ്ഞ്ചൽസ് വടകരയുമായി ചേർന്ന് മടപ്പള്ളി ജി വി എച്ഛ് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയരക്ടർ പി പി രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു വള്ളിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രവീന്ദ്രൻ.വി. കെ സ്വാഗതവും മുരളീധരൻ.കെ നന്ദിയും പറഞ്ഞു. പ്രവീൺ കുമാർ, ജാഫർ, ഡോ. മുബീന മുസ്തഫ , സത്യൻ എം കെ എന്നിവർ പ്രസംഗിച്ചു. EMCT ട്രെയിനേഴ്സായ ഷാജി പടത്തല, ഷൈജു, ബാബു, അനിൽകുമാർ, ഷിജു തയ്യിൽ എന്നിവർ ട്രെയിനിങ്ങിന് നേത്യത്വം നൽകി. ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
Life saving training for Madappally GVHSS Student Police Cadets