ചോറോട്: (vatakara.truevisionnews.com) ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം 27 ലേക്ക് മാറ്റി. ഈ മാസം 13ന് നിശ്ചയിച്ചിരുന്ന ഉദ്‌ലാടനം സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിടം 27ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
കൈനാട്ടിയിലെ കെട്ടിടം ദേശീയപാത നിർമാണത്തിനായി പൊളിച്ചു മാറ്റിയപ്പോഴാണ് ചേന്ദമംഗലം ക്ഷേത്രത്തിന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കെട്ടിടം പണിതത്. അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ മീറ്റിംഗ് ഹാൾ, ലിഫ്റ്റ്, കൃഷി ഓഫീസ്, എന്നിവ ഒരുക്കും.




Chorodu Panchayath Office building inauguration postponed to 27th