അഴിയൂർ: (vatakara.truevisionnews.com) 'വളരണം അഴിയൂർ തുടരണം ജനകീയ മുന്നണി' എന്ന സന്ദേശമുയർത്തി യു.ഡി.എഫ്, ആർ.എം.പി. നേതൃത്വത്തിലുള്ള ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വികസന ജാഥ സമാപിച്ചു. ചോമ്പാൽ ഹാർബറിൽ നിന്ന് ആരംഭിച്ച ജാഥ അഴിയൂരിലാണ് സമാപിച്ചത്.
ജാഥാ ക്യാപ്റ്റനും അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഐഷ ഉമ്മർ ജാഥയ്ക്ക് നേതൃത്വം നൽകി. പഞ്ചായത്തിൽ കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതായി സമാപന സമ്മേളനത്തിൽ അവർ പറഞ്ഞു. ജനകീയ മുന്നണിയുടെ ഭരണത്തിൽ അഴിയൂർ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ ജാഥയിൽ വിശദീകരിക്കപ്പെട്ടു.
സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ഖജാൻജി സൂപ്പി നരിക്കേട്ടരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗം കുത്തകളുടെ കൈയ്യിലേക്ക് മാറിയതായി അദ്ദേഹം പറഞ്ഞു. ഇത് മുലം സാധാരണ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ ചികിൽസ ലഭിക്കാത്ത സ്ഥിതിയായി.
മുന്നണി ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ ടി സി രാമചന്ദ്രൻ , കോൺഗ്രസ്സ് അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി കെ അനിൽകുമാർ, ആർ എം പി ഒഞ്ചിയം എരിയ കമ്മിറ്റി അംഗം മോനാച്ചി ദാസ്ക്കരൻ, കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യു എ റഹീം കാസിം നെല്ലോളി അനുഷ ആനന്ദ സദനം, കെ പി വിജയൻ, ഇ ടി അയ്യൂബ്, പി പി ഇസ്മായിൽ, സി സുഗതൻ, കെ പി രവീന്ദ്രൻ, വി പി പ്രകാശൻ, എം. ഇസ്മായിൽ സോമൻ കൊളരാട് തെരു, പി കെ കോയ, ഹാരിസ് മുക്കാളി, കവിത അനിൽ കുമാർ എന്നിവർ സംസാരിച്ചു. ജാഥയ്ക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വികരണം നൽകി.
Azhiyur People's Front Development March concludes




































