വടകര:( https://vatakara.truevisionnews.com/) വടകര മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി. വടകര മുനിസിപ്പാലിറ്റിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തിറങ്ങുന്ന ബി ജെ പി സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി . ഇരുപത് പേരടങ്ങിയ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.
ജില്ലാ സെക്രട്ടറിയും മുൻ മുനിസിപ്പൽ കൗൺസിലറുമായ പി.പി.വ്യാസൻ ഒന്നാം വാർഡിൽ വീണ്ടും ജനവിധി തേടും. പതിനാലാം വാർഡ് കൗൺസിലർ നിഷ മനീഷും 35-ാം വാർഡ് കൗൺസിലർ പി.കെ.സിന്ധുവും വീണ്ടും അതാത് വാർഡുകളിൽ മത്സരിക്കും.
വടകര മുനിസിപ്പാലിറ്റിയോടൊപ്പം ചോറോട് ഗ്രാമപഞ്ചായത്തിലെയും വടകര ബ്ലോക്ക് പഞ്ചായത്തിലെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ പ്രഖ്യാപിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക വീണ്ടും മത്സരിക്കും.
പ്രഖ്യാപന ചടങ്ങിൽ ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ദീലിപ്, ബിജെപി സംസ്ഥാന സമിതി അംഗം വിജയലക്ഷ്മി, മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക, മണ്ഡലം ജനറൽ സെക്രട്ടറിമാരായിട്ടുള്ള ശെനേഷ്.വി, സാബു.ടി.വി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
BJP releases list of candidates for local body elections





































