വടകര:(https://vatakara.truevisionnews.com/)ശിശുദിനം കുറുന്തോടി തണൽ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികളോടൊപ്പം പാട്ടു പാടി ആഘോഷിച്ച് മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മ്യൂസിക് ക്ലബ് അംഗങ്ങൾ . 'പാടാം നമുക്ക് പാടാം' എന്ന പരിപാടി പ്രധാന അധ്യാപകൻ രാജീവൻ വളപ്പിൽ കുനി ഉദ്ഘാടനംചെയ്തു. സുനിൽ മുതുവന അധ്യക്ഷനായി. പി എസ് സജിന, നീതുനാഥ് എന്നിവർ നേതൃത്വം നൽകി. തണൽ ഇൻ ചാർജ് സന മഷൂദ്, കെ പി അമ്മദ്, ഷാജി മന്ദരത്തൂർ എന്നിവർ സംസാരിച്ചു.
childrens day celebration, vatakara, music club




































