വടകര:( https://vatakara.truevisionnews.com/) 41-ാമത് സ്റ്റേറ്റ് യൂത്ത് വോളിബോൾ സംഘാടക സമിതി രൂപീകരിച്ചു. ശ്രീനാരായണ സ്‌കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം വോളിബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എ.സി.മജിദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.പി.മുസ്തഫ അധ്യക്ഷനായി.
പുരുഷ-വനിത നോർത്ത് സോൺ ചാമ്പ്യൻഷിപ്പ് വടകരയിൽ ഡിസംബർ 13, 14 തിയ്യതികളിൽ നടക്കും. ശ്രീനാരായണ എൽപി സ്‌കൂൾ ഗ്രൗണ്ടിൽ വടകര വോളി ലവേഴ്സിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ പതിനാല് പുരുഷ-വനിത ടീമുകൾ മത്സരിക്കും.
ഭാരവാഹികളായി പി.എം.മണി ബാബു (ചെയർമാൻ), ഹരീഷ്, അനീഷ് (വൈസ് ചെയർമാന്മാർ), കെ.പി.രാജീവൻ (ജനറൽ കൺവീനർ), ഫിറോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല വോളിബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത്, സി.വി.വിജയൻ, പി.എം.അശോകൻ. ഏജിസ് മുരളി, ഹമീദ് എന്നിവർ സംസാരിച്ചു
Formation of Volleyball association














































