സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിച്ചു; വടകരയിൽ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ

സ്വകാര്യ നിമിഷങ്ങൾ പ്രചരിപ്പിച്ചു; വടകരയിൽ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ
Nov 11, 2025 01:27 PM | By Anusree vc

വടകര: (vatakara.truevisionnews.com) പ്രണയിനിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ വീഡിയോ കോളിലൂടെ സ്ക്രീൻഷോട്ട് എടുത്ത് പെയ്ഡ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച യുവാവിനെ വടകര സൈബർ ക്രൈം പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ ക്ലെമന്റ് ആണ് അറസ്റ്റിലായത്.

പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സൗഹൃദ സമയത്തെ വിഡീയോ സ്ക്രീൻ, റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച്‌ പണം തട്ടുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാൾ. സൈബർ ക്രൈം പൊലീസിലെ ഇൻസ്പെക്ടർ സി.ആർ രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികുടിയത്.

പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്‌.പി.സി.ഒ ലിനീഷ് കുമാർ, സി.പി.ഒ.മാരായ ടി.കെ സാബു, അരുണ്‍ ലാല്‍ പി.കെ, എം ശ്രീനേഷ് എന്നിവർ ഉള്‍പ്പെട്ടിരുന്നു.

Cybercrime, privacy violation, video call

Next TV

Related Stories
അഴിയൂർ ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചൽ

Nov 10, 2025 02:55 PM

അഴിയൂർ ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചൽ

ദേശീയപാത നിർമ്മാണം അപകട ഭീഷണി അശാസ്ത്രീയത വൻ...

Read More >>
ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

Nov 9, 2025 12:23 PM

ഇനി അഴിക്കുള്ളിൽ; മയക്കുമരുന്ന് കേസ്‌ പ്രതിക്ക് ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് കേസ്‌, പ്രതിക്ക് ശിക്ഷ, വടകര കോടതി...

Read More >>
Top Stories

News Roundup