വടകര: (vatakara.truevisionnews.com) മയക്കുമരുന്നുമായി പിടിയിലായ കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് വടകര കോടതി. കണ്ണൂർ സ്വദേശി എടക്കാട് സബീന മൻസിൽ സി.എച്ച്.മുഹമ്മദ് ഷരീഫിനെയാണ് (35) വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം.
2024 ജനുവരി 11 നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന 134.178 ഗ്രാം മെത്താഫിറ്റുമിനുമായി കണ്ണൂർ പള്ളിക്കുന്ന് പയ്യാമ്പലത്തേക്ക് പോകവേ പഞ്ഞിക്കൽ റോഡിൽവച്ചാണ് കണ്ണൂർ എക്സൈസ് അസി. കമീഷണർ പ്രതിയെ പിടികൂടിയത്.
Drug case, accused sentenced, Vadakara court













































