പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും

പാലസ്തീൻ കോമാളി നാടകം വൈകിട്ട് 6-30ന് വടകരയിൽ അരങ്ങേറും
Nov 8, 2025 03:26 PM | By Anusree vc

വടകര: (vatakara.truevisionnews.com) പൊരുതുന്ന പാലസ്തിന് അരങ്ങിന്റെ അഭിവാദ്യമായ മാഹി നാടകപ്പുരയുടെ പാലസ്തീൻ കോമാളി എന്ന നാടകം ഞായർ വൈകിട്ട് 6-30 ന് വടകര ടൗൺ ഹാളിൽ വേദിയൊരുങ്ങുന്നു. സദസ് വടകരയാണ് സംഘാടകർ.

രാഷ്ട്രിയ മൂർച്ച കൊണ്ടും പരീക്ഷണാത്മകതയാലും ശ്രദ്ധ നേടിയ നാടകത്തിന്റെ രചന ഗിരീഷ് ഗ്രാമികയും അരുൺ പ്രിയദർശൻ സംവിധാനവും നിർവഹിച്ചു. സിനിമാ താരം നിഹാരിക എസ് മോഹൻ നാടകത്തിൽ പ്രധാന വേഷം കെകാര്യം ചെയ്യുന്നു.

ഫാസിസ്റ്റ് ഭീകരതയിലും യുദ്ധക്കെടുതിയിലും അനാഥമാക്കപ്പെട്ട മനുഷ്യരുടെ കഥയാണിത്. ചൊരക്കൊതി പൂണ്ട ജൂതവെറിയുടെ മനുഷ്യത്വമില്ലാത്ത മുഖങ്ങളെ നാടകം വിചാരണ ചെയ്യന്നു.

മുപ്പത് വർഷമായി അമേച്ചർ നാടകരംഗത്ത് പ്രവർത്തിക്കുന്ന മാഹി നാടകപ്പുര, നാടക മത്സരത്തിൽ നാലു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യൻ അമേച്ചർ നാടകവേദികളിലെ നിറസാന്നിധ്യമായ മാഹിനാടകപ്പുര അവതരിപ്പിച്ച പ്രേക്ഷകശ്രദ്ധ നേടിയ നാടകമാണ് ഒരു പലസ്തീൻ കോമാളി.

 യുദ്ധം സൃഷ്ടിക്കുന്ന സാമൂഹ്യ  സംഘർഷങ്ങളുടെയും അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളികളുടെയും ദയനീയ കാഴ്ച്ച. ഇരകളാക്കപ്പെടുന്ന ദുർബല ജനതയുടെ നിസ്സഹായാവസ്ഥയുടെ ജീവിതങ്ങൾക്കുമേൽ പെയ്യുന്ന മരണദുരന്ത ചിത്രത്തിന്റെ ദൃശ്യപ്പെരുമയാണ് പലസ്തീൻ കോമാളി.

യുദ്ധം സൃഷ്ടിച്ച   അരാജകത്വത്തിൽ ചിരി നഷ്ടപ്പെട്ടു പോയ ഒരു ജനതക്ക് ചിരിയും ജീവിതവും തിരിച്ചു കിട്ടാൻ കലയും സർഗാത്മാകതയും കരുത്താകുമെന്ന് നാടകം ഉദ്ഘോഷിക്കുന്നു.

Palestine clown play to be staged at 6:30 pm in Vadakara

Next TV

Related Stories
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

Nov 8, 2025 03:44 PM

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ചോമ്പാലിൽ ഷംസീർ ചോമ്പാല ജനവിധി തേടും

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ചോമ്പാല, ഷംസീർ ചോമ്പാല, ...

Read More >>
വടകര നഗരസഭ പാലിയേറ്റീവ് വാഹനം മന്ത്രി മുഹമ്മദ് റിയാസ് സമര്‍പ്പിച്ചു

Nov 8, 2025 12:26 PM

വടകര നഗരസഭ പാലിയേറ്റീവ് വാഹനം മന്ത്രി മുഹമ്മദ് റിയാസ് സമര്‍പ്പിച്ചു

വടകര നഗരസഭ, പാലിയേറ്റീവ് , വാഹനം, മന്ത്രി മുഹമ്മദ്...

Read More >>
മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

Nov 7, 2025 03:17 PM

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം ചെയ്തു

മുക്കടത്തും വയൽ റോഡിൻ്റെ പ്രവർത്തി ഉൽഘാടനം...

Read More >>
Top Stories










News Roundup