വടകര: (vatakara.truevisionnews.com) വടകര, കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന വില്യാപ്പള്ളി അക്ലോത്ത് നട മുതൽ ചേലക്കാട് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 61.71 കോടി രൂപ ചെലവഴിച്ചാണ് 13.3 കിലോമീറ്റർ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
കോഴിക്കോട് ജില്ലയിലെ വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ പുനരുദ്ധാരണ പ്രവൃത്തിക്ക് വേണ്ടി കിഫ്ബിയിൽ നിന്നും 77.21 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്.
ഫ്രീ സറണ്ടർ ഭൂമി 80 ശതമാനത്തിലധികം ലഭ്യമായ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട അക്ളോത്ത് നട മുതൽ ചേലക്കാട് വരെയുള്ള ഭാഗത്തെ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും പ്രസ്‌തുത എസ്റ്റിമേറ്റിന് 61.71 കോടി രൂപയ്ക്കു കിഫ്ബി പ്രോജക്‌ട് ഡയറക്‌ടർ സാങ്കേതികാനുമതി നൽകുകയും, ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഊരാളുങ്കൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ടെൻ്റർ നൽകുകയും ചെയ്തിട്ടുണ്ട്. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി 18 മാസമാണ്.
എൻ.എച്ച് 66 നാഷണൽ ഹൈവേയും സ്റ്റേറ്റ് ഹൈവേ 38നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. വടകര, കുറ്റ്യാടി, നാദാപുരം എന്നി നിയോജക മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന പ്രസ്തുത റോഡിൻറെ നീളം 15.98 ആണ്. നവീകരണത്തിൻ്റെ ഭാഗമായി പ്രസ്‌തുത റോഡ് 12 മീറ്ററിലേക്ക് ഫ്രീ സറണ്ടർ രീതിയിൽ വീതികൂട്ടാനാണ് പ്രവൃത്തി വിഭാവനം ചെയ്തിട്ടുള്ളത്.




കെ. പി കുഞ്ഞമ്മത് കുട്ടി എം.എൽ.എഅധ്യക്ഷത വഹിച്ചു. കെ.ആർ.എഫ്ബി. എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു പി.ബി. സ്വാഗതം ആശംസിച്ചു. നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ, വടകര എം.എൽ.എ., കെ.കെ. രമ, വടകര നഗരസഭ ചെയർപേഴ്സൺ, കെ.പി. ബിന്ദു, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, വിവിധ രാഷ്ടീയ പാർട്ടി നേതാക്കളായ പി. സുരേഷ് ബാബു, പി.കെ. കൃഷ്ണദാസ്, ടി.എൻ. മനോജ്, പി.പി. മുകുന്ദൻ, അരീക്കൽ രാജൻ, യൂനുസ് രാമത്ത്, കെ.കെ. നൗഷാദ്, നവാസ് കണ്ണാടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Vadakara, Vilyappally, Chelakkad, road, work inauguration













































