വടകര: (vatakara.truevisionnews.com) വടകര നഗരസഭ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് 'അരികെ' പദ്ധതിക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അയല്‍ക്കൂട്ടങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ച് വാങ്ങിനല്‍കിയ ഹോം കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സതീശന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ എ പി പ്രജിത, രാജിത പതേരി, പി സജീവ് കുമാര്‍, എം ബിജു, സിന്ധു പ്രേമന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി പി ഗോപാലന്‍ മാസ്റ്റര്‍, സി കുമാരന്‍, ബാബു പറമ്പത്ത്, ചൊക്രന്റവിട ചന്ദ്രന്‍, നിസാം പുത്തൂര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വി മീര, വി കെ റീന എന്നിവര്‍ സംസാരിച്ചു.
Vadakara Municipality, Palliative, Vehicle, Minister Muhammad Riyaz













































