ചോമ്പാല: (vatakara.truevisionnews.com ) കേരളം കണ്ട മുടിയനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
നുറുകണക്കിന് പോലിസുക്കാരുമായി യാത്ര നടത്തുന്ന പിണറായിക്ക് സ്വന്തം നിഴലിനെ പോലും പേടിയാണ്. വളരണം അഴിയൂർ തുടരണം ജനകീയ മുന്നണി എന്ന സന്ദേശവുമായി യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ജനകീയ വികസന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണം അഴിമതികളുടെയും നുണകളുടെ കേന്ദ്രമാക്കി മാറ്റി.ശബരിമല കൊള്ളയുടെ കേന്ദ്രമാക്കി മാറ്റി. ജയകുമാറിനെ ദേവസ്വം പ്രസിഡണ്ടാക്കി ശബരിമലയിലെ അഴിമതി വെള്ളപൂശാൻ ശ്രമിച്ചാൽ നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തെ ഭരണത്തിനിടയിൽ ദാരിദ്ര്യം നിർമാർജനം നടത്തിയെന്ന് പറയുന്ന സി പി എം സ്വന്തം ഭരണത്തിൽ എത്ര പേർ ശതകോടിശ്വരൻമാരായെന്ന് സി പി എം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.




മുന്നണി ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , ഒ കെ കുഞ്ഞബ്ദുള്ള, എൻ പി ഭാസ്ക്കരൻ , ടി സി രാമചന്ദ്രൻ പ്രദീപ് ചോമ്പാല , പി ബാബുരാജ്, യു എ റഹിം, അനുഷ ആനന്ദ സദനം, പി. പി ഇസ്മായിൽ, ഇ ടി അയ്യൂബ്, വി പി പ്രകാശൻ ,വി കെ അനിൽ കുമാർ , കാസിം നെല്ലോളി, കെപി രവീന്ദ്രൻ, പി കെ കാസിം, എം ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ കെ ഷറീൻ കുമാർ , സി സുഗതൻ എന്നിവർ സംസാരിച്ചു.
Azhiyur UDF-RMP Development march












































