വടകര :(vatakara.truevisionnews.com) മണിയൂർ ഗ്രാമപഞ്ചായത്തിലെ തുരുത്തിപ്പാലത്തിന്റെ ഉദ്ഘാടനവും ടൂറിസം ഡെസ്റ്റിനേഷന്റെ ഭാഗമായി നിർമ്മിക്കുന്ന ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കേരളത്തിലെ ടൂറിസം സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാന സർക്കാർ ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷനായി. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ്, വൈസ് പ്രസിഡൻ്റ് എം ജയപ്രഭ, ബ്ലോക്ക് മെമ്പർ കെ ടി രാഘവൻ, അസി. എഞ്ചിനീയർ ഷീന ഹമീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ബോട്ടിങ് പോയിന്റ്, കോട്ടേജ് റെസ്റ്റോറന്റ്, ഫ്ലോട്ടിങ് രീതിയിലുള്ള നിർമിതികൾ ഉൾപ്പെടുന്ന ചൊവ്വാപ്പുഴ ടൂറിസം പദ്ധതി സംസ്ഥാന സർക്കാറിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഹാർബർ എഞ്ചിനീയറിങ്ങിന്റെ 68 ലക്ഷം രൂപ ചെലവഴിച്ചാണ് തുരുത്തി പാലം പ്രവൃത്തി പൂർത്തീകരിച്ചത്.
Maniyoor Thuruthi Bridge, Chovvapuzha Tourism













































