വടകര: (vatakara.truevisionnews.com) ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് (31) ആണ് മരിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26-നാണ് വിനു ദേവിനെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്.
വടകര ആശാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനു ദേവ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണൻ, അമ്മ ലേഖ, സഹോദരൻ അനുദേവ് എന്നിവരാണ്. സഞ്ചയനം ഇന്ന് നടക്കും.
Bike accident, accident in front of Asha Hospital












































