ചോമ്പാല :(vatakara.truevisionnews.com) ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ചോമ്പാല ശ്രീനാരായണ എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിജയാഘോഷം സംഘടിപ്പിച്ചു.
അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ കിരീടവും മികച്ച പോയിന്റും കരസ്ഥമാക്കിയതിന്റെ ആഹ്ലാദം ശ്രീനാരായണ എൽ പി സ്കൂൾ പരിസരത്തു നിന്നും തുടങ്ങി ചോമ്പാലിന്റെവിവിധ ഭാഗങ്ങളിലൂടെയുള്ള കുട്ടികളുടെ ആർപ്പുവിളിയോടെയുള്ള ഘോഷയാത്ര നാടിന്റെ ഉത്സവമായി മാറി.
പ്രീജിത്ത് കുമാർ കെ പി, ഹഫ്സത്ത് വി കെ, സിഷ പി, ബജിഷ ടി, നീതു മോൾ വി പി, റില്ഷാന, ജയ പ്രകാശൻ എം വി, സജിത്ത് ബാബു, ഷംസീർ ചോമ്പാല തുടങ്ങിയവർ നേതൃത്വം നൽകി.
Chombala Sub-District youth Festival, Victory Celebration












































